ലോറിറ്റ
ആനയുടെ മണമുള്ള അത്തര്‍
സാറാമ്മച്ചിയുടെ വെളിപാടുകള്‍
തോണി തുഴയുന്നയാള്‍ തോണിപാപ്പനും മീന്‍ വില്ക്കുന്നയാള് മീനമ്മതും പാല്ക്കാരന് പാലുണ്ണാമനും ഒക്കെ ആയിരിക്കേണ്ടത് നിയമമായ നാട്ടില്‍ ചാരായം വാറ്റി വില്‍ക്കുന്ന വറീതിനെ ഞങ്ങളുടെ നാട്ടുകാര്‍ വാറ്റുവറീച്ചന്‍ എന്ന് വിളിച്ചു.
വറീച്ചന്റെ വ്യവസായം ദ്രുതഗതിയില്‍ വളര്‍ന്നു കുന്നും മലയുമാകാന്‍ അനുകൂലമായ മൂന്നു സംഗതികള്‍ ഇങ്ങനെയാണ്: എക്സൈസ് വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയാത്ത നാടിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് കുടിയില്ലാത്തവരുടെ വിരോധത്തെക്കാള്‍ വളരെ ശക്തമായ കുടിയുള്ളവരുടെ പിന്തുണ പെമ്പിള സാറാമ്മ ഉണ്ടാക്കുന്ന മുളകരച്ചു പുരട്ടി വറുത്ത നെയ്ചാളയുടെ മണവും രുചിയും. വെട്ടിക്കുറവില്ലാത്ത അളവും വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും വാറ്റുവറീച്ചന്റെ നമ്പറില്ലാഷാപ്പിനെ ജനകോടികളുടെ വിശ്വസ്ത സ്ഥാപനമാക്കി. മുന്തിയതരം മറയൂര്‍ ശര്‍ക്കരയിട്ട് വാറ്റിയ വിശ്വാസം അതിവേഗം പണമായി വറീച്ചന്റെ പെട്ടിയിലേക്കൊഴുകി നിറഞ്ഞു. ബ്രിട്ടാണിയ പാട്ടയില്‍ അട്ടിവച്ച നോട്ടു കെട്ടുകളുടെ ബലത്തില്‍ വറീച്ചന് ന്യൂതനമായ വ്യവസായ സംരംഭങ്ങളിലേക്ക് ഇറങ്ങി. റിയല്‍എസ്റ്റേറ്റ് വ്യവസായത്തിന്റെ കന്നിമണ്ണില്‍ നാടന്‍ കൊലവെറികള്‍ മാത്രമുള്ള അക്കാലത്ത് വാറ്റു വറീച്ചന് വിതച്ചും പറിച്ചും കൊയ്തു മുന്നേറി. വറീച്ചന്റെ വാറ്റുചാരായം പണമായും പ്രമാണമായും ത്വരിതഗതിയില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടു. വടക്ക് ആറ്റുവക്ക് മുതല്‍ വ്യാപിച്ച തെങ്ങിന് തോപ്പില്‍ നാളികേരം ഇടുന്നതിനായി അഞ്ചു കയറ്റക്കാരെ സ്ഥിരമായി തന്നെ നിയമിച്ചു വറീച്ചന്. അവര്‍ വെട്ടികൂട്ടിയ കുലകള്‍ വീട്ടു മുറ്റത്ത് മാനം മുട്ടെ വളര്‍ന്നു. എഴാംതരത്തില്‍ വിദ്യാഭ്യാസത്തിന് അന്ത്യകൂതാശ നല്കി അപ്പച്ചന്റെ വലതുകരമായി ചേര്‍ന്നിരുന്ന സീമന്തപുത്രന് അല്‍ഫോന്‍സ് എന്ന അല്ച്ചപ്പന് പുതുതായി വെഞ്ചരിച്ച കൊപ്ര കളത്തിന്റെ സി ഓ ഓ ആയി ചുമതലയേറ്റപ്പോള്‍ നടുവിലെ പുത്രന് ജോപ്പന് പള്ളിക്കൂടത്തില്‍ നിന്നും വിടുതല്‍ വാങ്ങി ഡിസ്റ്റിലറിയുടെ ചീഫ് എക്കൌണ്ടന്റായി. അപ്പച്ചന്റെ വാറ്റും അല്ച്ചപ്പന്റെ ആട്ടും (വെളിച്ചെണ്ണ ) നൂറു പെരുക്കം വളര്‍ന്നു കൊണ്ടിരുന്ന അക്കാലത്താണ് അമ്മച്ചി സാറാമ്മക്ക് ഒന്നാമത്തെ തിരുവെളിപാട് ഉണ്ടായത്. കനിഷ്ഠപുത്രന് ഫിലിപ്പന്‍ എട്ടാം തരത്തിലെ കൊല്ലപരീക്ഷ കഴിഞ്ഞ് അപ്പച്ചന്റെ സഹായിയായി കൂടാന്‍ ദുര്‍മുഖം കാട്ടിയ ഒരു സായാഹ്നത്തില്‍ സാറാമ്മച്ചി അന്തോണീസ് പുണ്ണ്യളനെ നേരിട്ടു കണ്ട് തലചുറ്റി വീണു. ഫിലിപ്പനെ തിരുവസ്ത്രം ധരിപ്പിക്കണമെന്ന് പുണ്യാളന് നിര്‍ദേശിച്ചത് സ്വപ്നത്തിലല്ല അമ്മച്ചി കണ്ണും മിഴിച്ചുണര്ന്നിരിക്കുമ്പോള് തന്നെയാണെന്നാണ് സാക്ഷ്യം. പത്താംതരം കടന്നാല്‍ ഫിലിപ്പനെ സെമിനാരിയില്‍ ചേര്‍ത്തേക്കാമെന്ന് അന്ന് വറീച്ചനില്‍ നിന്നും ഉറപ്പു വാങ്ങിയതിന്റെ ഒന്നാം പെരുന്നാളിന് സാറാമ്മച്ചിക്ക് വീണ്ടുമൊരു വെളിപാടുണ്ടായി. ദിവ്യദര്‍ശനം അനവധി അംഗങ്ങളും ഉപാഗങ്ങളുമായി നീണ്ടു. വലിയകുന്നേല്‍ വറീതിന്റെ വാറ്റുകച്ചവടത്തിന് അറുതിവരുത്തേണ്ടതല്ലേ എന്ന് ആദ്യരംഗങ്ങളില്‍ സന്ദേഹപ്പെട്ട മാലാഖമാര്‍ പിന്നീട് ആ തൊഴില്‍ മതിയാക്കാന്‍ മിശിഖാ തമ്പുരാന്റെ അവസാനത്തെ ഉത്തരവുമായെത്തി. കര്‍ത്താവിന്റെ കല്‍പ്പനകേട്ട് ജ്വരമടിച്ചു വീണ വറീച്ചന് മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേറ്റ് ഒത്തുതീര്പ്പിനപേക്ഷിച്ചു. ദൈവവഴിയില്‍ ഒരു പുരോഹിതന്റെ വിശുദ്ധ മാതാവായി പെരുമ നേടേണ്ട സാറാമ്മച്ചി കെട്ടിയവനു വേണ്ടി പക്ഷെ മധ്യസ്ഥക്ക് തയ്യാറായില്ല. അങ്ങിനെ പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള വാറ്റുശാല വറീച്ചന് ആമത്താഴിട്ടു പൂട്ടി. സാറാമ്മച്ചിയ്ക്ക് മൂന്നാമതൊരു ദര്‍ശനമുണ്ടായത് ഫിലിപ്പന്‍ പത്താം തരത്തില്‍ ജയിച്ചപ്പോഴാണ്. സെമിത്തേരിയില്‍ പോയാലും സെമിനാരിയിലേക്കില്ല എന്ന് സല്പുത്രന് പ്രഖ്യാപിക്കുമ്പോള്‍ സാത്താന്റെ പരീക്ഷണ പാത്രമായ മകനെ ചൊല്ലി സാറാമ്മച്ചി വീണ്ടും തലചുറ്റി വീണു. ഫിലിപ്പന്റെ തീരുമാനം പണിതുയര്‍ത്തിയത് പാറമേലായിരുന്നു. സാറാമ്മച്ചിയുടെ നിരന്തരമായ ഗുണദോഷിക്കലും വറീച്ചന്റെ ഭീക്ഷണികളും പാറ ഇളക്കിയില്ല. തെളിച്ച വഴിയെ പോകാന്‍ മടിച്ച കുഞ്ഞാടിനെ പോയ വഴിയെ തെളിക്കണമെന്നു പുനര്ദര്ശനം ലഭിച്ച സാറാമ്മച്ചി മകനെ ആര്‍ട്സ് കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ത്തു. നാളികേരത്തിന്റെ താങ്ങ് വിലയും പാമോയിലിന്റെ ഇറക്കുമതി ചുങ്കവും അനുഗ്രഹിച്ച് വറീച്ചന് ഉന്നതങ്ങളില്‍ നിന്നും അത്യന്നതങ്ങളിലേക്ക് മുന്നേറിയ രണ്ടു വര്‍ഷക്കാലം സാറാമ്മച്ചി വെളിപാടുകള്‍ക്ക് അവധിവച്ചു. ഏകമകള്‍ കൊച്ചുറാണിയെ പെണ്ണുകാണാന്‍ വന്ന പതിനേഴാമത്തെ കൂട്ടരും കടത്തുകടവില്‍ വച്ച് തിരിച്ചു പോയ ഒരു ഞായറാഴ്ച സന്ധ്യക്ക് അമ്മച്ചിക്കൊരു വിമ്മിട്ടം തുടങ്ങി. നെഞ്ഞില്‍ തുടങ്ങിയ വേവ് മേലാസകലം വ്യാപിച്ചു വിറയലായി. ശബ്ദം തൊണ്ടയില്‍ മുറിഞ്ഞു മഴികള്‍ പിന്നിലേക്ക് മറിഞ്ഞു. വറീച്ചനെയും മക്കളെയും മുള്‍മുനയില്‍ നിര്‍ത്തിയ നിര്‍ണ്ണായക സംഭ്രമത്തിന് അന്ത്യം കുറിച്ചു കൊണ്ട് സാറാമ്മച്ചിയുടെ നാലാമത്തെ തിരുവെളിപാട് പാതിരാ നേരത്ത് മണ്ണിലേക്കിറങ്ങി വന്നു : വലിയകുന്നേല്‍ കുടുംബം വീടും നാടും വിട്ടു ദൂരേക്ക് പോകണം! കര്‍ത്താവിന്റെ കല്പ്പനയില് വറീച്ചന് സ്ഥബ്ധനായില്ല. നാളുകളായി അലട്ടുന്ന മഹാപ്രശ്നത്തിനു തീരുമാനമുണ്ടാക്കിയ മിശിഖാ തമ്പുരാന് കുരിശു വരച്ചയാള്‍ നന്ദി പറഞ്ഞു. വാറ്റുവ്യവസായം അവസാനിപ്പിച്ചിട്ടും മായാതെ നിന്ന വാറ്റുവറീത് എന്ന ഇരട്ടപ്പേര് ഒരു ദുഷ്പേരായി തോന്നിയിരുന്നില്ല വറീച്ചന്. ഫിലിപ്പന്‍ സ്കൂളില്‍ അടിയുണ്ടാക്കിയത്തിനു മദ്ധ്യസ്ഥക്ക് പോയപ്പോള്‍ മക്കളുടെ പേരിനൊപ്പവും വാറ്റ് ഉള്ളതറിഞ്ഞിട്ടും അപ്പച്ചന് കുലുങ്ങിയില്ല. എന്നാല്‍ പ്രായം തികഞ്ഞ ഏകമകള്‍ കൊച്ചുറാണിക്ക് നാട്ടുകാര്‍ വാറ്റുറാണി എന്ന് ചെല്ലപ്പേരിട്ടതും വിവാഹം ആലോചിക്കാന്‍ വരുന്ന കൊള്ളാവുന്ന കുടുമ്പക്കാരൊക്കെ അതുകേട്ടു പെണ്ണിനെ കാണാതെ തിരിച്ചു പോകുന്നതും പതിവാക്കിയപ്പോള്‍ വന്ദ്യപിതാവിന്റെ ചങ്ക് തകര്‍ന്നുപോയി. വീട്ടുപേരായി പതിഞ്ഞുപോയ ഇരട്ടപ്പേരിന്റെ ഖിന്നതയില്‍ നീറുമ്പോഴാണ് കര്‍ത്താവിന്റെ മാലാഖമാര്‍ പ്രതിവിധിയുമായി പ്രത്യക്ഷപ്പെട്ടത്. തമ്പുരാന്റെ തീരുമാനം നടപ്പിലായി. സ്ഥാവരജംഗമ സ്വത്തുക്കള്‍ ദ്രുതഗതിയില്‍ പണമാക്കി മാറ്റി വലിയകുന്നേല്‍ കുടുംബം നാട്ടുകാരറിയാതെ പുഴകടന്നു. പുതിയ നാട്ടില്‍ കൊച്ചുറാണിയുടെ മിന്നുകെട്ടിന് സ്വര്‍ണ്ണം വാങ്ങിയ ജ്വല്ലറി വറീച്ചന് പൊന്നും വിലയിട്ട് കച്ചവടം ഉറപ്പിച്ചപ്പോള്‍ മക്കള്‍ റബ്ബര്‍ വ്യവസായവും തുടങ്ങി. പരിണാമത്തിന്റെ പാതയില്‍ കൊഴിഞ്ഞു പോയ ഇരട്ടപ്പേരായിരുന്നു സാറാമ്മച്ചിയുടെ ആശ്വാസം, പേരിനൊപ്പമുള്ള വാറ്റിന്റെ വാലില്പിടിച്ച് ഇവിടെയാരും വലിക്കില്ലല്ലോ! വലിയപള്ളിയിലെ പാട്ട് കുര്‍ബാന കഴിഞ്ഞു ബെന്‍സ് കാറിലേക്ക് നടക്കുമ്പോള്‍ ആണ് വറീച്ചന് ഒരു വിളി കേട്ടത്. തിരിഞ്ഞു നോക്കുമ്പോള്‍ പിന്നില്‍ സാറാമ്മ മോഹാലസ്യപ്പെട്ടു വീഴുന്നതു കണ്ടു. പ്രാര്‍ഥനാ മുറിയിലെ രൂപക്കൂടിനു മുന്നില്‍ ഒരുപകല്‍ മുഴുവന്‍ മുട്ടിപ്പായി നിന്ന സാറാമ്മച്ചി ഏറെ അസ്വസ്ഥയായിരുന്നു. മെത്രാന് കുടുംബത്തില്‍ നിന്നും അല്ഫോന്സിന് ഉറപ്പിച്ച വിവാഹം മുടങ്ങിപ്പോകുന്നത് മനക്കണ്ണില്‍ കണ്ടവര്‍ കണ്ണീരൊഴുക്കി. വിശ്വസ്തതയുടെ പര്യായമായ വലിയകുന്നേല്‍ ജ്വല്ലറിക്ക് പേരുദോഷം ഭവിക്കുന്നു. കുക്കറി ഫോറങ്ങളില്‍ സാറാമ്മയുണ്ടാക്കുന്ന ഫിഷ് ഫ്രൈയുടെ അധീശത്വം പുചഛിക്കപ്പെടുന്നു. വറീച്ചനെ പള്ളി മുറ്റത്ത് പിന്നില്‍ നിന്ന് വിളിച്ചത് തോണിപാപ്പന്‍ ആണ്. അയാള്‍ വിളിച്ചത് “വാറ്റുവറീച്ചാ” എന്നാണ് തോണിപാപ്പന്‍ വറീച്ചന്റെ നാട്ടിലെ കടത്തുകാരനാണ്. കൊച്ചുറാണിയുടെ വിവാഹാലോചനകള്‍ ഭൂരിപക്ഷവും മുടക്കിയത് പാപ്പച്ചന്റെ എല്ലില്ലാത്ത നാവാണ്. വറീച്ചന് നാടുവിട്ടു നാളുകള്‍ക്കുശേഷം ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ച ഗ്രാമത്തില്‍ വികസനങ്ങള്‍ ത്വരിതഗതിയിലായിരുന്നു. റിയല്‍എസ്റ്റേറ്റ് മാഫിയകള്‍ വസ്തു വാങ്ങി കൂട്ടാന്‍ പരസ്പരം മത്സരിക്കുമ്പോള്‍ കുതിച്ചുയര്‍ന്ന വിലയില്‍ സ്ഥലം വിറ്റ് പാപ്പച്ചന് ഇന്നാട്ടില് വീടുവാങ്ങിയത് കുറച്ചു ദിവസം മുന്‍പാണ്. വറീച്ചന്റെ ബെന്സിനു പിന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന നീലനിറമുള്ള പുതിയ കാറ് അയാളുടെതാണ്. തോണിപാപ്പനു പിന്നാലെ മീനമ്മതും പാലുണ്ണാമനും ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ കൈനിറയെ പണവുമായി ഇങ്ങോട്ട് പുറപ്പെടുന്നുണ്ട്. അവര്‍ വി.വി. വറീതിനെ വിണ്ടും വാറ്റുവറീത് ആക്കും വലിയകുന്നേല്‍ ജ്വല്ലറി വാറ്റുജ്വല്ലറിയാക്കും ആസന്നമായ മാനഹാനി ഒഴിവാക്കാനുള്ള ഉപായത്തിനായി അമ്മച്ചിയുടെ അഞ്ചാമത്തെ തിരുവെളിപാട് കാത്തിരിക്കുന്ന വലിയകുന്നേല്‍ കുടുംബത്തിനു അന്തോണീസ് പുണ്ണ്യളന്റെ ടെക്സ്റ്റ് മെസ്സേജ് : ഒരു പേരില്‍ എന്തിരിക്കുന്നു വറീതെ, വിശ്വാസമല്ലേ എല്ലാം!

മഞ്ഞ റോസാചെടിയുടെ കൂട്ടുകാരി
തിരുരൂപത്തിന് മുന്പില് എല്ലാദിവസവും പൂക്കള്‍ വെയ്ക്കണം എന്നു പെണ്‍കുട്ടി തീരുമാനിച്ചു. കാതുപോയ പ്ലാസ്റ്റിക്ക് ബക്കറ്റില്‍ അരുമയായി വളര്‍ത്തിയ മഞ്ഞ റോസാചെടിക്ക് പെണ്‍കുട്ടി ചായചണ്ടിയും മുട്ടത്തോടും ഇട്ടു നനച്ചു. വഴിതെറ്റി വളര്‍ന്ന റോസാകൊമ്പുകളെ തഴുകി ഒതുക്കി തായ് ചെടിയോട് ചേര്‍ത്തു വയ്ക്കുമ്പോള്‍ മുള്ള് തറച്ച് പെണ്‍കുട്ടിയുടെ മൃദുവായ കൈത്തണ്ടയില്‍ ചോര പൊടിഞ്ഞു. നനഞ്ഞ കണ്ണുകള്‍ പുറംകയ്യാല്‍ തുടച്ച് പെണ്‍കുട്ടി റോസാ ചെടിയോട് പറഞ്ഞു – തിരുരൂപത്തിന് മുന്നില്‍ എല്ലാ ദിവസവും പൂക്കള്‍ വയ്ക്കണം.
കോട്ടപ്പുറത്ത് ചന്ത കൂടുന്ന ദിവസങ്ങളില്‍ മാത്രം പൂവിടരുന്ന മഞ്ഞ റോസാചെടി ആണ് പെണ്‍കുട്ടിയുടേത്. തിങ്കളും വ്യാഴവും ആണ് കോട്ടപ്പുറത്തെ ചന്ത. ആദ്യ കാലങ്ങളില്‍ തിങ്കളും വ്യാഴവും ആഴ്ചയിലെ മറ്റെല്ലാ ദിവങ്ങളെയും പോലെ സാധാരണ ദിവസങ്ങള്‍ ആയിരുന്നു റോസാചെടിക്ക്. പെണ്‍കുട്ടിയുമായി കൂട്ടായത്തിന് ശേഷം ആണ് റോസാചെടി തിങ്കളും വ്യാഴവും പൂവിടാന്‍ തുടങ്ങിയത്. അന്നുമുതല്‍ മഴയെന്നും വെയിലെന്നും വ്യത്യാസമില്ലാതെ റോസാചെടി, ആഴ്ചയിലെ രണ്ട് ദിവസങ്ങള്‍ക്കു വേണ്ടി പൂക്കള്‍ കാത്തു വെച്ചു.
ഒമ്പതാം ക്ലാസ്സിലേക്ക് കയറ്റം കിട്ടിയ അവധി കാലത്താണ് പെണ്‍കുട്ടിക്ക് പൂചെടികളില്‍ കമ്പം തോന്നിയത് . പൊട്ടിയ പാത്രങ്ങളിലും പ്ലാസ്റ്റിക്ക് കവറുകളിലും മണല്‍ നിറച്ചു പെണ്‍കുട്ടി മുറ്റത്ത് പൂന്തോട്ടം ഉണ്ടാക്കി. ആട്ടിന്‍കാട്ടവും ചായചാണ്ടിയും വളമായി നല്കി ദിവസം രണ്ടുനേരം വെള്ളം ഒഴിച്ച് ചെടികളെ ശുശ്രൂഷിച്ചു. കൂട്ടത്തിലെ മഞ്ഞ റോസാചെടിയോട് പെണ്‍കുട്ടിക്ക് കൂട്ടുണ്ടായത് കഴിഞ്ഞ പെരുന്നാള്‍ അവധികാലത്താണ്. അന്നൊരു ദിവസം, പാതി വിടര്‍ന്ന പൂമൊട്ടുകള്‍ പെണ്‍കുട്ടി നനഞ്ഞ ചൂണ്ടാല്‍ ഉമ്മ വെച്ചു തുറന്ന് നനുത്ത റോസാ ദളങ്ങളില്‍ മൂക്കിന് തുംബുകൊണ്ട് ഇക്കിളിയിട്ടു. കവിളില്‍ ചുവന്നു തുടുത്ത അരുമയായ മോഹക്കുരു പൂവിതളുകളില്‍ ചേര്‍ത്തു വെച്ചു കിന്നാരം പറഞ്ഞു. തോട്ടത്തില്‍ വളര്‍ന്ന കളചെടികളെ മറയാക്കി, മറ്റ് ചെടികള്‍ കാണാതെ പെണ്‍കുട്ടി കുതിര്‍ത്തിയ കപ്പലണ്ടി പിണ്ണാക്കിനൊപ്പം പൊടിച്ച പഞ്ചാര മിട്ടായി റോസാ ചെടിയുടെ പാത്രത്തില്‍ കുഴിച്ചു വെച്ചു.
പെണ്‍കുട്ടി തിരുവസ്ത്രം അണിഞ്ഞ് കന്യാസ്ത്രീ ആകണം എന്നാണ് വീട്ടുകാര്‍ തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയെയും മഠത്തില്‍ ചേര്ക്കാന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. പത്താംതരത്തില്‍ പഠനം അവസാനിപ്പിച്ചു തുന്നല്‍ പഠിക്കാന്‍ പോയ വഴിയില്‍, കണ്ടുമുട്ടിയ ഓട്ടോ ഡ്രൈവറെ പ്രണയിച്ച് ചേച്ചി, തിരുവസ്ത്ര സ്വപ്നങ്ങളുടെ ഭാരം പെണ്‍കുട്ടിയുടെ പുസ്തക സഞ്ചിയില്‍ ഇറക്കി വെച്ചു. നല്ലവണ്ണം പഠിച്ച് കര്‍ത്താവിന്റെ മണവാട്ടി ആകണം എന്ന ചേച്ചിയുടെ ഉപദേശത്തിനുള്ളിലെ താക്കീതും പലചരക്ക് കടയിലെ ചെറുക്കന് മഞ്ഞ റോസാപ്പൂവിനോടുണ്ടായ പ്രണയവും പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിന് ഒന്‍പതാം തരത്തില്‍ വിരാമമായി ഭവിച്ചു.
പലചരക്ക് കടയിലെ ചെറുക്കന് ഉന്നതമായ വിദ്യാഭ്യാസം നേടിയ ആളാണ്. വലിയ പരീക്ഷകള്‍ എഴുതി ജോലി കാത്തിരിക്കുന്ന ചെറുക്കന് ഇംഗ്ലീഷില്‍ ട്യൂഷന് പഠിപ്പിച്ചു. ചെറുക്കന്റെ അച്ഛന് കോട്ടപ്പുറം ചന്തയില്‍ ചരക്കെടുക്കാന്‍ പോകുന്ന ദിവസം ഉച്ചവരെ ചെറുക്കനാണ് കച്ചവട ചുമതല. അങ്ങിനെ, തിങ്കളും വ്യാഴവും അല്ലാത്ത ഒരു പെരുന്നാള്‍ ചന്തദിവസം കടയിലെത്തിയ പെണ്‍കുട്ടിയുടെ മുടിയില്‍ ചൂടിയ മഞ്ഞ റോസാ പൂവിനോടു ചെറുക്കന് പ്രണയം പറഞ്ഞു. നാണത്താല്‍ കൂമ്പി അടഞ്ഞ് മുടിക്കെട്ടില്‍ മറഞ്ഞിരുന്ന മഞ്ഞ റോസാപ്പൂവിനെ ചെറുക്കന് കൈകളില്‍ അരുമയായി കോരി എടുത്തു വാസനിച്ചു. നനുത്ത മീശ രോമങ്ങള്‍ പൂവിതളുകളില്‍ ഇക്കിളിയിട്ട ചന്തദിവസം പെണ്‍കുട്ടി മഞ്ഞ റോസാചെടിയുടെ ചങ്ങാതിയായി.
ചോറുപാത്രവും പുസ്തകസഞ്ചിയുമായി വഴക്കിലായ പെങ്കുട്ടിയെ വീട്ടുകാര്‍ തുന്നല്‍ പഠിക്കാനയച്ചില്ല. അടുക്കളയിലെ മസാല ഗന്ധത്തില്‍ മുങ്ങിയമര്‍ന്ന് എരിവും പുളിയുമേറിയ ഒരു പപ്പാസ് തുണ്ടാകണമെന്ന് പെണ്‍കുട്ടി കൊതിച്ചു. കടയിലെ ചെറുക്കന് ഏറെ പ്രിയമുള്ള എരിവ് രസക്കൂട്ടാകാന് പെങ്കുട്ടിക്ക് പക്ഷെ അടുക്കളയില്‍ പ്രവേശനം കിട്ടിയില്ല. ശൂന്യമായ ദിനരാത്രങ്ങളുടെ വിരസത മാറ്റാന്‍ ആവശ്യ സാധനങ്ങള്‍ വാങ്ങി വരുന്ന ജോലി പെണ്‍കുട്ടി ഏറ്റെടുത്തു. ഉപയോഗ ശൂന്യമായ നോട്ട് ബുക്കിലെ താളുകള്‍ കീറി ആവശ്യ വസ്തുക്കളുടെ കുറിപ്പെഴുതി പെണ്‍കുട്ടി തിങ്കളും വ്യാഴവും മുടക്കമില്ലാതെ കടയില്‍ പോയി. കടയിലെ ചെറുക്കന് വാസനിക്കാന് കഴുകിയുണക്കി പിന്നിക്കെട്ടിയ മുടിയില്‍ പെണ്‍കുട്ടി അരുമയായ ഒരു മഞ്ഞ റോസപ്പൂ കരുതി വെച്ചു.
കോട്ടപ്പുറത്തെ ചന്തയും പെസഹാ വ്യാഴവും ഒരുമിച്ചു വന്ന ദിവസം രാവിലെ ചെറുക്കന്റെ കട അടഞ്ഞു കിടന്നു. ചെറുക്കന്റെ അച്ഛന് ചരക്കെടുക്കാന്‍ പോയ പിന്നീടുള്ള ചന്ത ദിവസങ്ങളിലും കട അടഞ്ഞു തന്നെ കിടന്നു. ചെറുക്കന് അകലെയുള്ള പള്ളിക്കൂടത്തില്‍ അദ്ധ്യാപകനായി പോയി. യാത്ര പറയാതെ പോയ പരിഭവത്തിനുള്ളിലും മഞ്ഞ റോസാപ്പൂവിന്റെ പരിമളം മുടിക്കെട്ടില്‍ കാത്തുവെച്ച പെണ്‍കുട്ടിക്ക് കടയിലെ ചെറുക്കന്റെ ഒരു സമ്മാനം. കട്ടിയുള്ള മഞ്ഞ കടലായില്‍ പൊതിഞ്ഞ പെന്‍സില്‍ പെട്ടിയില്‍ അടച്ച ഭംഗിയുള്ള ഒരു മഷി പേനയോടൊപ്പം വെച്ച കുറിപ്പില്‍ ചെറുക്കന് എഴുതി “പഠിച്ചു മിടുക്കിയാകണം”
ഹൈസ്കൂള്‍ ക്ലാസ്സിലെ വിദ്യാര്‍ഥിയോടുള്ള അദ്ധ്യാപകന്റെ വാല്സല്യത്തില് പെണ്‍കുട്ടി ആര്‍ദ്രയായി. ഒരു വര്‍ഷമായി വിശ്രമത്തിലായ സ്കൂള്‍ ബാഗും ചോറ് പാത്രവും പെണ്‍കുട്ടി തുടച്ചു വൃത്തിയാക്കി വെച്ചു. പരിമളം നഷ്ടമാകാത്ത ഒരു മഞ്ഞ റോസപ്പൂ തിരു രൂപത്തിന് മുന്നില്‍ വെച്ചു പെണ്‍കുട്ടി മുട്ടിപ്പായി പ്രതിജ്ഞ എടുത്തു – പഠിച്ചു മിടുക്കിയാകും.

Evolution

I have been to Changsha-the capital of Hunan province of China, a couple of times in the past but I had never traveled around the city. Yesterday I could spare some hours to get around Changsha after an official visit. Compare with metropolitan cities like Shanghai and Guangzhou, Changsha is very small but it is in the rapid stage of development. The huge structures of buildings are on its ways to get triumph over the sky and luxury vehicles are impatiently waiting for the signal to bound on the wide roads. There is an hour drive to Shaoshan the birthplace and the ancestral house of Mao Zedong the late great leader of China. It has been renewed to a relic Museum that attract millions a year.
While walking around the city I noticed a place that looked like a bazaar. It was extremely crowded and the people were endlessly shouting and screaming. In the entrance itself there was a line of busy meat stalls exhibit bleeding meats hanging upside down. At a close look I noticed a head of an animal with long teeth swinging on a hook and afterwards I witnessed many dogs locked in cages waiting for its turn at back of the stalls. There were poultry shops with beautiful lovely birds for the sharp knife. In the other side many grilled cages filled with live snakes and tortoise. The butcher hung a snake on its neck and peel it alive.. oh goodness! The sales was at peak in the afternoon and the mob was moving in like waves. I hastily walk out of the market without having a glance back.
While traveling back, at the car; I recalled one of my European friends saying “whatever development is, the evolution process of the mankind is yet to complete”
Adulteration
There are lots of articles seen in the media regarding the adulteration. The recent leading discussion was about the milk products of China. The whole world banned the products that indiscriminately and severely affected whole food products of China. The entire genuine producers became the victims of a greedy act of a single company.
There were lots of articles written on the purity of friendship. Here I’m going to mark a different experience of friendship that adulterated with selfishness but I’m extremely particular of that it should not even mildly affect any sincere friendship.
Once, my intimate friend put a dirty burden on my back requesting that he would take it back soon. Later on, he put two more. I carried it all for long four years with out any complaint for the sake of friendship. Sometimes the burdens spread unbearable odor but I never threw it away. As the days run by the burdens got heavy but my friend kept mum pertaining that he had not known anything. Eventually I realized that my friend more fond of the burdens than me and he propose to create an existence for them out of my assets. I witnessed that he gradually cutting my roots that I used to stay erect.
I had no option but to fly away from the site. But I couldn't be out of its reaching. In a winter when the temperature counted in minuses, when the snow fall strike the city, at a solitary place; the burden caught my neck and stabbed it’s long nail in to me and began to suck my blood. It was the limit of my endurance I called on my friend and revealed all events that happened in the past four years expecting that he would appreciate. Instantly he asked me weather I keep an account of it and he told me without mercy that I should never call him.
But God was still with me. After a couple of days I got his phone call requesting me to help him in a critical stage…Yes I did help him…still I help him and I will be helping him in future with out keeping any account.

New Year Gift
Chinese New Year, the exciting spring festival is around the corner. Today I received an exceptional gift package from my management to celebrate the Lunar New Year of Ox. It was a box packed with a fancy paper and artfully tied up with a lovely pink ribbon. I was extremely eager to know the thing inside the box. Opening the box, it’s seen an elegant bottle of liquid in a beautiful carton. I tried to read the name of the liquid but it was written in Chinese characters. I turned it around and found a line in English that end with Liquor. My management exactly knows what I could do with in this special occasion! I took the bottle and fondle it like a lovely baby. I red the name again, yes there is three words – Turtle Snake Liquor. I went on reading the description as follows:-
.....is particularly refined from Cobra snake along with Gold Tortoise-the famous specialty of "Dongting" lake of Yueyang and a mixture of different Chinese herbs.....
Eventually I found a stunning picture- Oh God what it looks like!

My Bargaining Strategy
The most pertinent thing in my China life is that I have learned to bargain. I never used to bargain in India, but here I practice it as a hobby and enjoy bargaining whenever there is a possibility.
My first encounter with my bargaining strategy was in Xiamen, a special economic zone of china. I was an alien in the beach, a well known tourist area and was just wandering. There were lot of women doing shoe polishing job and ridiculously they found my shoes dirty and gather to offer their service.
It was an exact opportunity for me to practice my bargaining skill in Chinese. They start with four Yuan and lo and behold I made a woman to agree for two Yuan.
I sat on a wooden stool and the fifty plus woman started to polish my right shoe. It took ten minutes for her to polish my right shoe and she carefully got my foot in and tied up the lace.I was very delighted over her skill as I saw first time my shoe so bright after it left the showroom.
With most appreciation I moved my left shoe to her but unexpectedly she extended her hand for the money. I put two one Yuan coins to her hand; with a naughty look at my face she began to fold up her tools and proceeded to leave. I looked at my shoes that one resembled sunny and the other remained cloudy. As I stopped her and demanded to get my left shoe polished, with that same naughty look she required three Yuan extra for my left shoe, then I found no option but pull out my wallet.

Refused Birthday Gift
There is no reason for me to remember that Chinese girl,but what made me to recall the incident was I saw a girl today who resembles her.
It was my early days in China, I met her incidentally and she immediately became one of my close friend. On my birthday, I invited my chosen friends to have dinner in a restaurant but concealed my reason for the party. Surprisingly those clever guys came with gifts but the girl appeared with empty hand and her face pale with shame.
In the end of the party she insisted me to accompany with her to her home and I could not refuse.
It was a beautiful apartment. There was a piano in the living room. She sat behind the piano and moved a chair for me to sit beside her. There was an elegant rhythm of music live as her gorgeous fingers move in the key board. She looks pretty romantic in that evening and the stunning things followed as she request me to stay with her the night and accept it as my birthday gift.
The moment I recognize someone stranger awake inside me and insisted me to accept the exceptional gift. It was not at all easy to withstand the temptation as I was still a bachelor. Suddenly she turns out to be a vine and round me with her hand. I found we were in dark.
I could hear my heart beats as wild drum beats and my moth was too dry to make any sound. I felt my blood getting hot to evaporate.
All of a sudden, a thunder strike in my mind, I push her off and rush to the door in the dark.
Back in the hotel room rest in my bed, I received her phone call. She told me in a mild soft voice that she would keep the gift until I accept it.
Now after long years I swear myself that I will never accept that gift.

Endless sleep
I’m sleeping….endlessly…
I’m feeling secured on the comfortable bedding up in the sky like in the lap of my mother
But, I know it is inevitable there would be something that wake me up one day
Until then I enjoy this colorful lights of darkness
I’m in dark….

Subscribe to:
Posts (Atom)